subhash-park

കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിടേണ്ടി വന്ന സുഭാഷ് പാർക്ക് നാളെ തുറക്കുമെന്ന് മേയർ എം.അനിൽകുമാർ അറിയിച്ചു. വൈകിട്ട് മൂന്നു മുതൽ തുറന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തിൽ രണ്ട് പ്രധാന ഗേറ്റുകൾ മാത്രമായിരിക്കും തുറക്കുന്നത്. ബുധനാഴ്ച മുതൽ പ്രഭാത സവാരിക്കാർക്കു വേണ്ടി രാവിലെ ആറ് മുതൽ എട്ട് വരെയും തുറക്കും. അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെയുമാണ് പാർക്ക് പ്രവർത്തിക്കുന്നത്. കൊവിഡ് സാഹചര്യങ്ങൾ മാറി വരുന്ന മുറയ്ക്ക് സമയം പുന:ക്രമീകരിക്കും. സൗത്ത് പനമ്പിള്ളി നഗറിലെ കോയിത്തറ പാർക്കും നാളെ വൈകിട്ട് നാലിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മേയർ അറിയിച്ചു.