വൈപ്പിൻ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹറിൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാൽസൺ മെമ്മോറിയൽ ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ഞാറയ്ക്കൽ സ്വദേശിയും പ്രവാസിയുമായിരുന്ന ബൈജു ജോയിക്ക് വേണ്ടിയാണ് ഭവനം നിർമ്മിച്ച് നൽകിയത്. ഒമാനിൽ ജോലിക്കിടയിൽ അപകടത്തിൽപ്പെട്ട ബൈജുവിന്റെ വലതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു.
സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറി ബിജുമാലയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോആന്റണി, മുനമ്പം സന്തോഷ്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമാരായ ഡോണോമാഷ്, സോളിരാജ്, എ.വൈ.സി.സി. ഭാരവാഹികളായ മണികുട്ടൻ, ദിലീപ് ബാലകൃഷ്ണൻ, വാർഡ് മെമ്പർ പി.പി. ഗാന്ധി, സാജു മാമ്പിള്ളി, നിധിൻ ബാബു, കോൺഗ്രസ്സ് നായരമ്പലം സെക്രട്ടറിമാരായ സുരേഷ് ബാബു, അഗസ്റ്റിൻ ആക്കനത്ത്, പോളി അറയ്ക്കൽ, റോയി മാളിയേക്കൽ, കെ.എസ്.യു. വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി ലിയോൺ എന്നിവർ സന്നിഹിതരായിരുന്നു.