തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി സംഘടിപ്പിച്ച പ്രതിഭാ സായാഹ്നം കെ.ജെ.മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി ഉന്നതവിജയികൾക്കും സ്വാതന്ത്ര്യദിന ക്വിസ്സ് മത്സര വിജയികൾക്കും പുരസ്‌കാരങ്ങൾ നൽകി. ലൈബ്രറി പ്രസിഡന്റ് എം.ആർ.ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ ബീച്ച് സൈഡ് പ്രസിഡന്റ് ഷിയാസ് കെ.ഹാഷിം മുഖ്യപ്രഭാഷണം നടത്തി. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അഡ്വ. ജോർജ്ജ് ജോസഫ്, ഗിരിജ കാരുവള്ളിൽ, യു.ഉബൈദ്, സി.എസ്.ജോസഫ് എന്നിവർ സംസാരിച്ചു.