പിറവം: വർഷങ്ങളായി തകർന്നു കിടന്ന പതിനാലാം ഡിവിഷനിൽ ഇടപ്പിള്ളിച്ചിറ- പുന്നാട്ടുകുഴി റോഡ് കട്ട വിരിച്ച് സഞ്ചാരയോഗ്യമാക്കി. ഇരുന്നൂറോളം വീട്ടുകാർ ഈ റോഡാണ് പ്രധാനമായും സഞ്ചാരത്തിനായി ആശ്രയിക്കുന്നത്. സമയബന്ധിതമായി പണി പൂർത്തീകരിച്ച റോഡ് നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ജൂബി പൗലോസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, അന്നമ്മ ഡോമി, ഡോ. അജേഷ് മനോഹർ, സി.പി.എം ലോക്കൽ സെക്രട്ടറി കെ. ആർ. നാരായണൻ നമ്പൂതിരി, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ചു തമ്പി, ധനുരാജ് എന്നിവർ പങ്കെടുത്തു.