മരട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) മരട് മേഖല കമ്മിറ്റി യോഗം ചേർന്നു. 11-ാം ശമ്പള പരിഷ്കരണം പ്രകാരം തരാനുള്ള ആനുകൂല്യങ്ങളായ ക്ഷാമബത്താ കുടിശ്ശിക, ചികിത്സാ സഹായം തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കാത്ത സർക്കാരിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് സിബി സേവ്യർ ഉദ്ഘാടനം ചെയ്തു. മരട് മണ്ഡലം പ്രസിഡന്റ് എൻ.കെ. സലീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുകുന്ദൻ, സി.കെ. നാഷാദ്, ഇ.എസ്. വിജയൻ, അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.