കുമ്പളങ്ങി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം കമ്മിറ്റിയുടെയും തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചി നിയോജകമണ്ഡലം മുഴുവനും നടത്തുന്ന സൗജന്യ പ്രേമേഹരോഗ നിർണയ യജ്ഞത്തിന്റെ രണ്ടാം ഘട്ടം കണ്ണമാലി മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ദീപു കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് ക്ലമെന്റ് റോബർട്ട് ഫെർണാണ്ടസ് അദ്ധ്യക്ഷനായി. പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി വിൻസെന്റ് ആന്റണി സ്വാഗതം ആശംസിച്ചു. സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീനി എസ് പൈ, ചെല്ലാനം പഞ്ചായത്ത് 9-ാം വാർഡ് മെമ്പർ പ്രശാന്ത്,പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പള്ളുരുത്തി മണ്ഡലം പ്രസിഡന്റുമായ സിറാജ് പള്ളുരുത്തി,യൂത്ത് കോൺഗ്രസ് കണ്ണമാലി മണ്ഡലം പ്രസിഡന്റ് വർഗീസ് ജിനു, ജോസഫ് ജാക്ക്‌സൺ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ തിരുവനന്തപുരം റോട്ടറി ക്ലബ്ബിൽ നിന്നും പരിശീലനം ലഭിച്ച അബ്‌സലോം ബെൻഡിക്ട് രോഗനിർണയം നടത്തി.