photoxttat
ഫോട്ടോ

തൃപ്പൂണിത്തുറ: റെയിൽവേയുടെ അനാസ്ഥ കാരണം കുമ്പളം റെയിൽവേ സ്റ്റേഷൻ റോഡ് വെള്ളക്കെട്ടിൽ. ഇതോടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള കാൽനടയാത്രയും വാഹനയാത്രയും ദുരിതമാവുകയാണ്. റെയിൽവേയുടെ കീഴിലാണ് അമ്പലം പടി റോഡ് മുതൽ സ്റ്റേഷൻ വരെയുള്ള റോഡ്. മഴപെയ്താൽ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. കൊവിഡ് 19ന്റെ നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണമായും പിൻവലിച്ചതോടെ കൂടുതൽ യാത്രക്കാർ ഈ സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്കും ആലപ്പുഴയിലേക്കും പോകുന്നതിനായി ഈ സ്റ്റേഷനെ ആശ്രയിക്കുമെന്ന് റെയിൽവേ കണക്കുകൂട്ടുന്നു. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള റോഡ് അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്തിന് കഴിയാത്തതും പ്രതിസന്ധിക്ക് കാരണമാണ്.