തൃപ്പൂണിത്തുറ: ശബരിമലയെ സംബന്ധിച്ച മോൺസൺ മാവുങ്കലിന്റെ വ്യാജ ചെമ്പോല വായിച്ച വിഷയത്തിൽ പൈതൃക ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എം. ആർ. രാഘവവാര്യർക്കെതിരെ പ്രതിഷേധവുമായി സാംസ്കാരിക കൂട്ടായ്മ നടത്തി. തൃപ്പൂണിത്തുറ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹിൽ പാലസ് മ്യൂസിയത്തിന് മുന്നിൽ ചേർന്ന 'ചെമ്പോലയും കണ്ണടയും' പ്രതീകാന്മകമായി സമർപ്പിക്കുന്ന ചടങ്ങ് നാഷണൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ ഇ. എൻ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വെണ്ണല മോഹൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ പ്രവർത്തകൻ ഷിബു തിലകൻ, പി. ആർ. ശിവശങ്കർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പി. കെ. പീതാബരൻ, കെ.സതീശ് ബാബു, പി. സോമനാഥൻ, പി. എൽ. ബാബു എന്നിവർ പ്രസംഗിച്ചു.
. ചിത്രം ഹിൽപാലസിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രതീകാത്മകമായി ചെമ്പോലയും കണ്ണടയും സമർപ്പിക്കുന്നു