കുറുപ്പംപടി: സി.പി.എം കുറുപ്പംപടി ലോക്കൽ സമ്മേളനം ഫാസ് ആഡിറ്റോറിയത്തിൽ (പി.എം. വറുഗീസ് നഗർ) ജില്ലാ കമ്മിറ്റി അംഗം കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്. മോഹനൻ, എൻ.എ.കരിം, രാജൻ വറുഗീസ്, ആർ. അനീഷ്, വി.കെ. സന്തോഷ്, പ്രീത എൽദോസ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. കെ.എൻ. ഹരിദാസിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.