കളമശേരി: ഏലൂർ മുനിസിപ്പാലിറ്റി 11-ാം വാർഡ് കൗൺസിലർ എൽഡ ഡിക്രൂസിന്റെ നേതൃത്വത്തിൽ മെറിറ്റ് ഈവനിംഗ് 2021 സംഘടിപ്പിച്ചു. എസ് .എസ് .എൽ .സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈക്കോടതി ജസ്റ്റിസ്. സിയാദ് റഹ്മാൻ അവാർഡ് ദാനം നിർവഹിച്ചു. ചടങ്ങിൽ കൊവിഡ് കാലത്ത് നിസ്വാർത്ഥസേവനം കാഴ്ചവച്ച ഏലൂർ പ്രൈമറി ഹെൽത്ത് സെന്ററിനെയും ആദരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആഷാ മോൾ ഉപഹാരം ഏറ്റുവാങ്ങി.