കളമശേരി: ഏലൂർ നഗരസഭയിലെ കെട്ടിടനികുതി പരിഷ്ക്കരിച്ചില്ലെങ്കിൽ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് കാണിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. 2016 നു ശേഷം കെട്ടിട നികുതി അടയ്ക്കാൻ ചെല്ലുന്ന പലരോടും നിർമ്മാണങ്ങൾ അനധികൃതമെന്ന് പറഞ്ഞ് മടക്കി അയക്കുന്നതായി പരാതിയുണ്ട്. അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയും രജിസ്റ്ററിലെ പിഴവ്മൂലവും വീണ്ടും പെർമിറ്റുകൾ എടുത്ത് റെഗുലറൈസ് ചെയ്ത് ഭീമമായ തുക അടയ്ക്കേണ്ടി വരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് കൗൺസിലർമാർ ഒപ്പിട്ട് കത്ത് നൽകിയത്.