പിറവം: എ.ഐ.വൈ.എഫ് പിറവം മണ്ഡലം സമ്മേളനം സോണി ബി. തെങ്ങമം നഗറിൽ (കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് കെ. ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു.പിറവത്ത് വെന്റിലേറ്റർ സൗകര്യങ്ങളോടെയുള്ള ആംബുലൻസ് സേവനം ലഭ്യമാക്കുക പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികളെ ബന്ധിപ്പിക്കുന്ന ഇടയാർ - രാമൻചിറ പാലത്തിന്റെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ഉന്നയിച്ചി. മുകേഷ് തങ്കപ്പൻ, ഷൈൻ പി.എം , ദീപ പ്രവീൺ എന്നിവർ പ്രസീഡിയം അഗങ്ങളായിരുന്നു. ജില്ലാ ജോ. സെക്രട്ടറി ആൽവിൻ സേവ്യർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.എം. ജോർർജ്, അഡ്വ. ജിൻസൺ വി. പോൾ, സുമീഷ് മാധവൻ, സി.എ. സതീഷ് എന്നിവർ സംസാരിച്ചു. അഡ്വ. ബിമൽ ചന്ദ്രൻ (പ്രസിഡന്റ്), സി.എ. സതീഷ് (സെക്രട്ടറി),
മുകേഷ് തങ്കപ്പൻ, ബിജോ പൗലോസ് , ദീപ പ്രവീൺ ( വൈസ് പ്രസിഡന്റുമാർ), സുമീഷ് മാധവൻ, ഷൈൻ പി.എം, അമൽ മാത്യു (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.