കളമശേരി: മഞ്ഞുമ്മൽ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പള്ളിപ്പാട്ട് നാരായണ മാരാർ സ്മാരക ക്ഷേത്ര വാദ്യകലാലയം അവതരിപ്പിക്കുന്ന ചെണ്ടമേളത്തിന് തുടക്കമായി. 13ന് ദീപാരാധനയ്ക്ക് ശേഷം പൂജവയ്പ്പ് ,14 ന് ആയുധപൂജ ,15 ന് സരസ്വതി പൂജ , രാവിലെ 8ന് പൂജയെടുപ്പ് 8 മണി മുതൽ 9 മണി വരെ വിദ്യാരംഭം നടക്കും.