പിറവം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഓണക്കൂർ ദേവിക്ഷേത്രത്തിൽ പ്രത്യേകപൂജകളും പൂജവയ്പും വിദ്യാരംഭവും നടത്തും.13ന് വൈകിട്ട് പൂജവയ്പ്, 14ന് മഹാനവമി, 15ന് രാവിലെ 8.30ന് ശേഷം പൂജയെടുപ്പും വിദ്യാരംഭവും. കുട്ടികളെ എഴുത്തിനിരുത്തേണ്ടവർ സ്വന്തമായി ചെയ്യേണ്ടതും അതിനുവേണ്ടതായ തട്ടം, ഉണക്കലരി, മോതിരം മുതലായവ കൊണ്ടുവരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.