കൊച്ചി: രാജ്യത്തെ സാധുജനങ്ങൾക്കായി ആരംഭിക്കുന്ന പാരിത്രൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ മടവൂരിൽ 18ന് നടക്കും. രാവിലെ 10ന് നടക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. സമ്മേളനം അഡ്വ മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം, ഫാ. ആന്റണി പുത്തൻകുളം, ചലച്ചിത്രതാരങ്ങളായ സ്വാസിക, സീമ ജി.നായർ എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ വിനോദ്.കെ.കെ, ജോയിന്റ് സെക്രട്ടറി ഡോ. ജോബ് ജോർജ്, ട്രഷറർ ജോഷി ജോസ് എന്നിവർ അറിയിച്ചു