അങ്കമാലി: ബി.ആർ.സിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംഘടിപ്പിച്ചു. ചരിത്രരചന, ദേശഭക്തിഗാനം എന്നീ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ ഓർഡിനേറ്റർ എ.എ. അജയൻ, കൗൺസിലർ സിനി മനോജ്, പ്രോഗ്രാം കൺവീനർ സൈന ജോസഫ്, സ്റ്റാഫ് സെക്രട്ടറി അനിൽ സോണി എന്നിവർ പ്രസംഗിച്ചു.