അങ്കമാലി: വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഒൻപതിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് മൂക്കന്നൂർ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വർഗീസ് മൂലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് അരീക്കൽ, രന്ജി പെട്ടയിൽ, പീറ്റർ സെബാസ്റ്റ്യൻ, സണ്ണി പി.ഡേവീസ്, അഡ്വ. എ.വി. സൈമൺ, പോൾ സി.പീറ്റർ, കെ.ഒ. ടോമി, ബഹനാൻ തവളപ്പാറ, ടിജോ തെക്കേമാലി, സി.എസ്. ജോൺ എന്നിവർ പങ്കെടുത്തു.