വൈപ്പിൻ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി പള്ളിപ്പുറം മണ്ഡലം കൺവെൻഷൻ പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആർ. സുഭാഷ്, വി.എക്‌സ്. ബെനഡിക്ട് , പി.ജെ കുഞ്ഞുമോൻ, എം.എച്ച്.റഷീദ്, പ്രമോദ് മാലിപ്പുറം, എം ടി. സുനിൽ കുമാർ, സോളി സെബാസ്റ്റ്യൻ, സാജു ധർമ്മപാലൻ, എ.ആർ. സുകു, പി.എൽ. അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.