marwa

പനങ്ങാട്: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) എം.എസ്‌സി മറൈൻ കെമിസ്ട്രിയിൽ 9.14 ഓവറോൾ സ്കോർ നേടിയ മാർവ്വ മുഹമ്മദ് ഷാഹിദ് ഒന്നാം റാങ്ക് നേടി. വളാഞ്ചേരി പൈൻകണ്ണൂർ ഈലാഫ് വീട്ടിൽ മുഹമ്മദ് ഷാഹിദിന്റെയും റസിയയുടെയും മകളാണ്

8.51 സ്കോർ നേടിയ ഗൗതമി സതീശൻ രണ്ടാം റാങ്കും 8.41 സ്കോർ നേടിയ കെ. ഹൃദ്യ മൂന്നാം റാങ്കും നേടി. കാഞ്ഞിരമറ്റം മരിത്താഴം തൊട്ടിപറമ്പിൽ ടി.പി. സതീശന്റെയും ഗീതയുടെയും മകളാണ് ഗൗതമി. പാലക്കാട് പട്ടാമ്പി ആമയൂർ കൊളത്തൊടിയിൽ കെ.കെ. കൃഷ്ണകുമാറിന്റെയും കെ.എം. ജോളിയുടെയും മകളാണ് ഹൃദ്യ. പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ പ്രസീദ്ധികരിച്ചിട്ടുണ്ട്.