പള്ളുരുത്തി: മഹിളാ മോർച്ച കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ശിൽപശാല നടത്തി. ബി.ജെ.പി കൊച്ചി മണ്ഡലം പ്രസിഡന്റ് എൻ.എസ് സുമേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജ സുനിൽ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധം ആയുർവേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.ജയലക്ഷ്മി അമ്മാൾ ക്ലാസെടുത്തു. അഡ്വ: രമാദേവി തോട്ടുങ്കൽ, പ്രിയ പ്രശാന്ത്, കമലം രാമൻകുട്ടി ,സുമ മധു, വസുമതി ടീച്ചർ, പ്രീതാ ശ്രീകാന്ത്, കാമിനി ജയൻ, റാണി ഷൈൻ,അംബിക ഷെട്ടി, മഞ്ജു രതീഷ്, തുടങ്ങിയവർ സംസാരിച്ചു.