അങ്കമാലി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം പുതുക്കുന്നതിന് കാലതാമസം വരുത്തിയവർ നൽകിയ മാപ്പപേക്ഷ അടിയന്തിരമായി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരളസ്റ്റേറ്റ് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ടി.ടി. പൗലോസ്, ജനറൽ സെക്രട്ടറി നോർബർട്ട് അടിമുറി, സംസ്ഥാന ട്രഷറർ സണ്ണി തോമസ് എന്നിവർ ആവശ്യപ്പെട്ടു. അപേക്ഷകൾ നൽകിയിട്ട് ഒരുവർഷം പിന്നിട്ടിട്ടും ബോർഡ് കൂടുവാനോ ഇതിൻമേൽ നടപടി സ്വീകരിക്കുവാനോ തയ്യാറായിട്ടില്ല. സെസ് ഇനത്തിൽ ലഭിക്കേണ്ട കോടികൾ പിരിച്ചെടുക്കാനും നടപടിയെടുക്കണം.