ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം ശ്രീ ശാരദാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നാളെ മുതൽ 15 വരെ നടക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി ശശി തൂമ്പായിൽ അറിയിച്ചു. നാളെ പുലർച്ചെ അഞ്ചിന് നടതുറപ്പ് നിർമ്മാല്യ ദർശനം, ആറിന് വാവക്കാട് ഉമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹവനം, തുടർന്ന് മൃത്യുഞ്ജയഹോമം, സുദർശനഹോമം, ദേവീപൂജ, ഉച്ചപൂജ എന്നിവ നടക്കും. വൈകിട്ട് ആറിന് പൂജവയ്പ്, ഭഗവതിസേവ ദീപാരാധന, അത്താഴപൂജ. 14ന് പ്രത്യേക പൂജകൾ നടക്കും. 15ന് വിജയദശമി ദിനത്തിൽ രാവിലെ ഏഴുമുതൽ 8.25 വരെ വിദ്യാരംഭം, ലക്ഷ്മിപൂജ, സരസ്വതിപൂജ, പൂജയെടുപ്പ്, ഉച്ചപ്പൂജ എന്നിവ നടക്കും.