വൈപ്പിൻ: വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത മാതൃകാ റോഡായി മാറ്റുന്നതിന്റെ ടെൻഡർ നടപടികളായെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കാന, ഫുട്പാത്ത്, സീബ്രാലൈൻ, കാമറ, വിളക്ക് തുടങ്ങിയവ അടങ്ങുന്നതാണ് മാതൃകാറോഡ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർചർച്ച തിരുവനന്തപുരത്ത് നടക്കും. വൈപ്പിൻ പ്രസ് ക്ലബ് നൽകിയ സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു എം.എൽ.എ. ക്ലബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ബി. രാജീവ്, സോജൻ വാളൂരാൻ, അനിൽ പ്ലാവിയൻസ്, പി.ജി. ലാലൻ എന്നിവർ സംസാരിച്ചു.