gas
ഗ്യാസ് വിലവർദ്ധനവിൽ പ്രതിഷേധിച്ച് പട്ടിമറ്റത്ത് നടത്തിയ സമരം വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടിമ​റ്റം: ഗ്യാസ് വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ പട്ടിമ​റ്റം ടൗണിൽ ഗ്യാസ് സിലിണ്ടർ കത്തിച്ച് പ്രതീകാത്മകസമരം നടത്തി. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത്, തമ്പി അമ്പലത്തിങ്കൽ, വി.ആർ. അശോകൻ, സി.കെ. അയ്യപ്പൻകുട്ടി, എ.പി. കുഞ്ഞുമുഹമ്മദ്, പി.എച്ച്. അനൂപ്, കെ.എം. സലീം തുടങ്ങിയവർ സംസാരിച്ചു.