ആലുവ: ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവും എന്ന വിഷയത്തിൽ ഗൃഹപാഠാഭ്യാസത്തിൽ പങ്കെടുത്ത് നടരാജഗുരു അവാർഡ് കരസ്ഥമാക്കിയ എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖാംഗവും വനിതാസംഘം പ്രസിഡന്റുമായ ജയശ്രീ ദിലീപിനെ ശാഖ ആദരിച്ചു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ എന്നിവർ ചേർന്ന് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം സി.പി. ബേബി, മുരളീധരൻ കോഴിക്കാട്ടിൽ, മഹാദേവൻ പുറത്തുംമുറി, സജീവൻ തോപ്പിൽ, ഷിബു മാടവനപ്പറമ്പിൽ, ബിജു വാലത്ത്, ബോസ് തോപ്പിൽ, സൂര്യ സുരേന്ദ്രൻ, ജയ മനോഹരൻ എന്നിവർ പങ്കെടുത്തു.