പിറവം: ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 1962,1965,1971 എന്നീ വർഷങ്ങളിലെ യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ആ കാലയളവിൽ സൈന്യത്തിൽ സേവനം ചെയ്തവരോ ആയ വിമുക്തഭടന്മാരെ ആദരിക്കും. ഡിസംബറിൽ ജില്ലാ, താലൂക്ക്, യുണിറ്റ് അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായിട്ടാണ് ചടങ്ങുകൾ നടക്കുക. എൻ.എക്സ്.സി.സിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുക. എല്ലാ വിമുക്തഭടന്മാരും അവരവരുടെ വിശദവിവരങ്ങൾ യൂണിറ്റ് മുഖാന്തിരം എറണാകുളം എൻ.എക്സ്.സി.സി ഓഫീസിൽ അറിയിക്കണമെന്ന് ജില്ലാപ്രസിഡന്റ് എം എൻ. അപ്പുക്കുട്ടൻ അറിയിച്ചു.