ആലുവ: ആലങ്ങാട് യോഗം ട്രസ്റ്റിന്റെ കീഴിലുള്ള ആലങ്ങാട് യോഗം കാമ്പിള്ളി ശ്രീ ധർമ്മശാസ്താക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായി കെ. ശിവൻകുട്ടി (പ്രസിഡന്റ്), പ്രവീൺകുമാർ (വൈസ് പ്രസിഡന്റ്), സരള ബാബു (സെക്രട്ടറി), ഗീത ഹരിദാസ് (ജോയിന്റ് സെക്രട്ടറി), സായ്പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെ 18അംഗ സമിതിയാണ് ക്ഷേത്രഭരണം നിർവഹിക്കുക.