പറവൂർ: പുത്തൻവേലിക്കര പഞ്ചായത്ത് മൂന്നാംവാർഡിൽ പതിനെട്ടുവർഷംമുമ്പ് കടുവാക്കുഴി ഞാറക്കാട്ടിൽ തീരദേശറോഡിന്റെ പണി ആരംഭിച്ചു. 1,100 മീറ്ററാണ് റോഡിന്റെ നീളം. ഇപ്പോഴും റോഡിന്റെ നിർമ്മാണം എങ്ങുമെത്താതെ കിടക്കുകയാണ്. ഒരാളുടെ പിടിവാശിയാണ് നൂറ് കണക്കിന് ആളുകൾക്ക് യാത്രാസൗകര്യത്തിന് തടസമായി നിൽക്കുന്നതെന്നാണ് ആരോപണം. റോഡിനായി പഞ്ചായത്തിന് സ്ഥലംവിട്ടുകൊടുത്ത അറുപതോളം പ്രദേശവാസികൾ റോഡിനായി ഇeപ്പാഴും കാത്തിരിക്കുകയാണ്.
2003ൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയെങ്കിലും ഇതുവരെ റോഡ് പൂർണമായി നിർമ്മിക്കാനായിട്ടില്ല. റോഡിൽ കൈയേറ്റം നടന്ന ഭാഗത്ത് പഞ്ചായത്ത് പൊതുഫണ്ട് ഉപയോഗിച്ച് റോഡ് ഫില്ലിംഗ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തർക്കപ്രദേശം ഒഴിവാക്കി 54O മീറ്റർ ഭാഗത്ത് റോഡ് പണി നടക്കുന്നുണ്ട്.
2003ൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീതിനി ശ്രീനിവാസൻ മുൻകൈയെടുക്ക് ആദ്യഫണ്ട് അനുവദിച്ചു. തുടർന്ന് ബ്ബോക്ക് പഞ്ചായത്ത് രണ്ടുതവണ ഫണ്ട് വകയിരുത്തി. ഇപ്പോൾ എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടും കൈയേറ്റംമൂലം റോഡ്നിർമ്മാണം അനിശ്ചിതാവസ്ഥയിലാണ്. വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി ഒത്തൊരുമിച്ച് നീങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കുന്നു.
വഴിക്കായി വിട്ടുകൊടുക്കാത്ത ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിൂുതിരെയാണ് പരാതി നൽകിയത്. റോഡിനായി രണ്ടുഭാഗത്തുനിന്നും സ്ഥമെടുത്തിട്ടില്ല. മൂന്നുമീറ്റർ റോഡ് ആറുമീറ്ററാക്കി. ഇതിനാൽ പതിനൊന്ന് സെന്റ് ഭൂമി നഷ്ടപ്പെടും. പഞ്ചായത്തിൽ നിന്നുമടക്കം നീതി ലഭിക്കാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
രാജൻ, കൈതവളപ്പിൽ.