ward
കുടുംബശ്രീ വാർഷികാഘോഷവും തൊഴിലുറപ്പ് സംഗമവും അഡ്വ. പി.വി. ശ്രീനിജീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12-ാം വാർഡ് കുടുംബശ്രീ വാർഷികാഘോഷവും തൊഴിലുറപ്പ് സംഗമവും നടന്നു. അഡ്വ. പി.വി. ശ്രീനിജീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. കാർട്ടൂണിസ്​റ്റും ദേശീയ അവാർഡ് ജേതാവുമായ അഞ്ചാൻ സതീഷ്, അശ്വതി ഹോട്ട് ചിപ്‌സ് സി.ഇ.ഒയും ഇളവരശി ഫുഡ് പ്രൊഡക്റ്റ് പ്രൈവ​റ്റ് ലിമി​റ്റഡ് ഡയറക്ടറുമായ ഡോ. ഇളവരശി പി. ജയകാന്ത് എന്നിവർ മുഖ്യാതിഥികളായി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ളസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, പഞ്ചായത്ത് അംഗങ്ങളായ ടി. എ. ഇബ്രാഹിം, പി.കെ. അബൂബക്കർ, സി.ഡി.എസ് പ്രസിഡന്റ് രമാദേവി, ഷീജ കബീർ, നബീസ മുഹമ്മദ്, അംബികാദേവി, ഷാജിമോൻ, സഫിയ പരീകുഞ്ഞ് ടി.പി. ഷാജഹാൻ, പി.കെ. അലി തുടങ്ങിയവർ സംസാരിച്ചു.