നെടുമ്പാശേരി: ചെങ്ങമനാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 1981 എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി. അബ്ബാസ്, ടി.എം. സതീശൻ, ചെങ്ങമനാട് ഗവ.എൽപി സ്‌കൂൾ ഹെട്മിസ്‌ട്രസ് മിനിരാജൻ, ജെസി ടെലസ്, ഡെന്നി ഇ. കൂരൻ എന്നിവർ പ്രസംഗിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെങ്ങമനാട് ഗവ. എൽ.പി സ്‌കൂളിൽ അനുനശീകരണം നടത്താൻ തീരുമാനിച്ചു.