ആലുവ: കേരള മഹിളാസംഘം എടത്തല ലോക്കൽ കൺവെൻഷൻ ജില്ലാ സെക്രട്ടറി ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി തസീറ അൻവർ (പ്രസിഡന്റ്), ഷംല സത്താർ (വൈസ് പ്രസിഡന്റ്), സിൽവി ബേബി (സെക്രട്ടറി), ഖദീജ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.