തൃപ്പൂണിത്തുറ: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ആസ്റ്റർമെഡിസിറ്റിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന ഉദയംപേരൂർ കോവിൽവട്ടം വീട്ടിൽ ബിജു തോമസിന്റെ ഭാര്യ ആശയുടെ(38) മരണവുമായി ബന്ധപ്പെട്ട് കെ.ബാബു എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇവരുടെ ചികിത്സയ്ക്കു സർക്കാർ സഹായം അഭ്യർത്ഥിക്കുകയും അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ നിർദ്ധന കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചില്ല. നിലവിൽ 14.25 ലക്ഷം രൂപയോളം ആശുപത്രി ബിൽ ആയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.