kju
കേരളജേർണലിസ്റ്റ് യൂണിയൻ കുന്നത്തുനാട് താലൂക്ക് കൺവെൻഷൻ ജില്ലാപ്രസിഡന്റ് ബോബൻ കിഴക്കേത്തറ ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നത്തുനാട് താലൂക്ക് കൺവെൻഷൻ ജില്ലാപ്രസിഡന്റ് ബോബൻ കിഴക്കേത്തറ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ബാബു പി.ഗോപാൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ മുഖ്യപ്രഭാഷണം നടത്തി. രതീഷ് പുതുശേരി, സുരേഷ് കീഴില്ലം, ദിൽഷാദ് മുഹമ്മദ്, കെ. രവികുമാർ, മനോജ് മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബാബു പി.ഗോപാൽ (പ്രസിഡന്റ്), എൽദോ ജോർജ് (വൈസ് പ്രസിഡന്റ്), ദിൽഷാദ് മുഹമ്മദ് (സെക്രട്ടറി), സജോ സക്കറിയ (ജോ. സെക്രട്ടറി), സജീവൻ കൊമ്പനാലിൽ (ട്രഷറർ).