പറവൂർ: വടക്കേക്കര പഞ്ചായത്തിൽ റോഡുകൾ നവീകരിക്കാൻ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചിട്ട റോഡുകൾ ഉടൻ പുനർനിർമ്മിക്കുക, കുഞ്ഞിത്തൈ - ചെട്ടിക്കാട്, വാവക്കാട് -കൊട്ടുവള്ളിക്കാട് പാലംപണി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുക. പാലുതുരുത്ത് - കട്ടതുരുത്ത് തോട് നവീകരണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് വടക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധധർണ നടത്തി. വടക്കേക്കര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ കഞ്ഞിത്തൈ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം.ബി. ബിനു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽസെക്രട്ടറി സജീവ് ചക്കുമരശേരി, സന്തോഷ് മടപ്ലാതുരുത്ത്, ശിവദാസൻ കട്ടത്തുരുത്ത് എന്നിവർ സംസാരിച്ചു.