ncc
മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി കേഡറ്റ്സിനു വേണ്ടി സൈബർ സെക്യൂരിറ്റി അവബോധന ക്ലാസ് ഡിവൈ.എസ്. പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: നിർമ്മല ഹയർസെക്കൻഡറി സ്കൂളിൽ എൻ.സി.സി കേഡറ്റ്സിനുവേണ്ടി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ക്ലാസ് സംഘടിപ്പിച്ചു. ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ ബഷീർ സി.പി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തംകുളം അദ്ധ്യക്ഷത വഹിച്ചു. എൻ.സി.സി ഓഫീസർ ജോബി ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് മടത്തിപറമ്പിൽ, അദ്ധ്യാപകർ, കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.