പിറവം: കാക്കൂർ ആമ്പശേരിക്കാവിലെ നവരാത്രി മഹോത്സവം 13,14,15 തീയതികളിൽ നടക്കും. ബുധനാഴ്ച വൈകിട്ട് പൂജവയ്പും സരസ്വതിപൂജയും മേൽശാന്തി മംഗലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആരംഭിക്കും. വ്യാഴാഴ്ച മഹാനവമിയിൽ

സരസ്വതി പൂജയും ഇരുപത്തിയഞ്ചു കലശവും ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടത്തും. വെള്ളിയാഴ്ച വിജയദശമിക്ക് വിദ്യാരംഭം, സരസ്വതിപൂജ, പൂജയെടുപ്പ്. തുടർന്ന് എട്ടുമുതൽ പത്തുവരെ ആചാര്യൻ ഹരീഷ്. ആർ. നമ്പൂതിരിപ്പാട് കുട്ടികളെ എഴുത്തിനിരുത്തും.