കാലടി: ശ്രീമൂലനഗരം ഹരിജൻ മഹിളാസമാജം ലൈബ്രറിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പുരസ്ക്കാരവും നൽകി. ബാംബൂ കോർപറേഷൻ ബോർഡംഗം സി.കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആശ പ്രമോദ് അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് അണുനശീകരണ പ്രവർത്തനം സന്നദ്ധസേവനമായി ഏറ്റെടുത്ത എം.കെ. ലെനിനെ ബ്ലോക്ക് മെമ്പർ ആൻസി പൊന്നാട അണിയിച്ച് അനുമോദിച്ചു. പി. തമ്പാൻ ,എ.എ. സന്തോഷ്, ലൈബ്രറി സെക്രട്ടറി കീർത്തി, കിങ്ങിനി, സൗമ്യ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ റിൻസി സാജു പഠനോപകരണ വിതരണം നടത്തി.