പിറവം: നഗരസഭയിൽനിന്ന് വിവിധ ഘടകസ്ഥാപനങ്ങളിൽ നിന്ന് നഗരസഭയിലെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പൗരാവകാശരേഖയുടെ പ്രകാശനം നഗരസഭ ചെയർപേഴ്‌സൺ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം, സെക്രട്ടറി എൻ.പി. കൃഷ്ണരാജ്, മറ്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയിട്ടുള്ള പൗരാവകാശരേഖഏറെ ഗുണകരമാകുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.