പറവൂർ: കൊടുങ്ങല്ലൂർ ഡോ. പല്പു മെമ്മോറിയൽ ബി.എഡ് ട്രെയിനിംഗ് കോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വാവക്കാട് സ്വദേശിനിയുമായ സുവിത ജിന്റോ പുത്തൻവീട്ടിൽ രചിച്ച ഹൈസ്കൂൾ ടീച്ചർ മലയാളം പുസ്തകം മുൻ എം.എൽ.എ എൽദോ എബ്രഹാം എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന് നൽകി പ്രകാശിപ്പിച്ചു. കെ.ടി.ഇ.ടി അദ്ധ്യാപനം സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകം നേരത്തേ സുവിത പുറത്തിറക്കിയിട്ടുണ്ട്.