np
രായമംഗലം ഗ്രാമപഞ്ചായത്തിൽ എന്റെ സംരംഭം എന്റെ അഭിമാനം പദ്ധതിക്ക് കുറുപ്പംപടി വ്യാപാരഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ബേബി കിളിയായത്തിന് ആദ്യലൈസൻസ് നൽകി തുടക്കം കുറിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് നേരിട്ട് എത്തിച്ചുനൽകുന്ന പരിപാടി എന്റെ സംരംഭം എന്റെ അഭിമാനം പദ്ധതിക്ക് തുടക്കംകുറിച്ചു. കുറുപ്പംപടി വ്യാപാരഭവനിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് ബേബി കിളിയായത്തിന് ആദ്യലൈസൻസ് നൽകി. സാങ്കേതിക തടസങ്ങൾ ഇല്ലാതെ ലൈസൻസ് നേരിട്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപജോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനീർ, ജെ.എസ്. ഗോപകുമാർ, സ്മിതാ അനിൽകുമാർ, മാത്തുകുഞ്ഞ്, സജി പടയാട്ടിൽ, ബിജു കുര്യാക്കോസ്,ഫെബിൻ കുര്യാക്കോസ്, കുര്യൻ പോൾ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി സാജു മാത്യു, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.