sc
മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് എസ്.സി. വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്യുന്നു.

കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ അദ്ധ്യക്ഷയായി. ഷിബു പറമ്പത്ത്, പി.ജെ. ബിജു, മിനി സേവ്യർ, ജോയ്സൺ ഞാളിയേൻ, സെലിൻ പോൾ, ഷിൽബി ആന്റണി, വിൽസൺ കോയിക്കര, പഞ്ചായത്ത് അസി. സെക്രട്ടറി ജയറാണി എന്നിവർ സംസാരിച്ചു.