ആലുവ: കടുങ്ങല്ലൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം കടുങ്ങല്ലൂരിൽ താത്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കും. ഗവ. അംഗീകൃത ഫാർമസി കോളേജിൽ നിന്നുള്ള ഡി.ഫാം അല്ലെങ്കിൽ ബി.ഫാം ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 16ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്തിൽ നടക്കുന്ന മുഖാമുഖത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.