കൊച്ചി : എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദിയും പുനപ്രതിഷ്ഠിക്കപ്പെട്ട ദേവാലയത്തിന്റെ റൂബി ജൂബിലി ആഘോഷത്തോടും അനുബന്ധിച്ച് 'അസീസിയിലെ അപ്പം' പദ്ധതി ആരംഭിച്ചു. ദിവസവും ഉച്ചയ്ക്ക് 12ന് 'അസീസിയിലെ അപ്പം' എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. യോഗത്തിൽ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി മോൺ. ജോസഫ് പടിയാരം പറമ്പിൽ, ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ മനു ജേക്കബ്, ഡോ. വിജയ് ജോൺ കണ്ണിക്കൽ എന്നിവർ സംസാരിച്ചു.