കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലംതല മുൻഗണനറേഷൻ കാർഡുകളുടെ വിതരണം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി. വർഗീസ്, സി.ആർ. പ്രകാശ്, സോണിയ മുരുകേശൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ് , ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, താലൂക്ക് സപ്ളെ ഓഫീസർ അബ്ദുൾ അസീസ്, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. വർഗീസ് എന്നിവർ സംസാരിച്ചു. ആദ്യ ഘട്ടമായി മണ്ഡലത്തിലെ നൂറുപേർക്ക് കാർഡ് വിതരണംചെയ്തു.