പളളുരുത്തി: കേരള ലേബർ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര ലോട്ടസ് ഐ ആശുപത്രി വിവിധ സംഘടനകളുമായി ചേർന്ന് സൗജന്യ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരള ലേബർ വെൽഫെയർ സൊസൈറ്റി ചെയർമാൻ സി.എ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നണിപ്പോരാളികളായ ആശാ പ്രവർത്തകരെ ഫാ. പോൾ കൊച്ചിക്കാരൻ പൊന്നാടഅണിയിച്ച് ആദരിച്ചു. കെ.പി. അലക്സാണ്ടർ, നിഷജോസഫ് എന്നിവർ പ്രസംഗിച്ചു.