മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വികസനസമിതിയുടെ കീഴിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 20ന് വൈക്ട്ട് 5ന് മുമ്പായി ജനറൽ ആശുപത്രിയിലെത്തി അപേക്ഷ സമർപ്പിക്കണം. ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ റെക്കാർഡ് ലൈബ്രേറിയൻ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷൻ, ഫാർമസിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ടെക്നീഷൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് പ്രായം 20- 35 ആണ് . ബാക്കി എല്ലാ തസ്തികയ്ക്കും പ്രായം 20-40 ആണ്. കേരള പബ്ലിക് സർവീസ് കമ്മിഷൻ നിഷ്കർഷിക്കുന്ന യോഗ്യതവേണം. ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയ്ക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ആറുമാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ പരിശീലന സർട്ടിഫിക്കറ്റും വേണം. വിശദവിവരങ്ങൾക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0485 2836544.