ആലുവ: ആലുവ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സ്‌കൂളുകളിലെ പാഠ്യപാഠ്യേതര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികളെ ആദരിച്ചു. ആലുവ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആനി വർഗീസ് പ്ലസ് ടു വിദ്യാർത്ഥിനി ആനിയറ്റ് ജോസ്, ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഹിബ ഫാത്തിമ എന്നിവരെ ആദരിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ബൈജു, മുൻ നഗരസഭ ചെയർപേഴ്‌സൺ സ്മിതാ ഗോപി, ബാർ കൗൺസിൽ ട്രഷറർ കെ.കെ. നാസർ, ആലുവ ബാർ അസോസിയേഷൻ സെക്രട്ടറി എം.കെ. സലിംകുമാർ, കെ.എം. ബിന്ദു, ഹംസ കുന്നത്തേരി, മീനാപോൾ എന്നിവർ പ്രസംഗിച്ചു.