കാലടി: കാലടി സംസ്‌കൃത സർവകലാശാല ഭരണഭാഷ അവലോകനസമിതി പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണവും മാതൃഭാഷ പുരസ്‌കാര സമർപ്പണവും നടത്തി. സെമിനാർ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ.എം.ബി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പ്രദീപൻ പാമ്പിരികുന്ന് സ്മാരക ഭാഷാപുരസ്‌കാരം വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഹരിദാസന് സമ്മാനിച്ചു.
ഡോ.പി. പവിത്രൻ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി. ഡോ. സുനിൽ പി. ഇളയിടം, ഡോ. വത്സലൻ വാതുശേരി . പുരസ്‌കാരജേതാവ് ഹരിദാസ്, ഡോ .ലിസി മാത്യു, ജോ.രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ എന്നിവർ സംസാരിച്ചു. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സർവകലാശാല പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.