ആലുവ: മുല്ലപ്പെരിയാർ ചർച്ചയ്ക്കായി എം.എൽ.എമാർക്ക് കത്തയച്ച് സേവ് കേരള ബ്രിഗേഡ്. നടപ്പ് നിയമസഭാ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയം ഉന്നയിക്കാനും തമിഴ്നാടുമായി സർക്കാർതല ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്നുമാണ് സംഘടന എം.എൽ.എമാർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നതെന്ന് പ്രസിഡന്റ്‌ റസൽ ജോയ്, ജനറൽ സെക്രട്ടറി അമൃതാപ്രീതം എന്നിവർ അറിയിച്ചു.