ആലുവ: ജനകീയ ആരോഗ്യവേദി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൂന്തുറ സിറാജ് അനുസ്മരണവും നിർദ്ധന രോഗികൾക്കുള്ള മെഡിക്കൽകിറ്റ് വിതരണവും സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സലാം കരിമക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചീഫ് കോ ഓർഡിനേറ്ററുമായ മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് അൻസിം പാറയ്ക്കവെട്ടി, സെക്രട്ടറി ഹുസൈൻ കാടാമ്പുഴ, ട്രഷറർ ഹിഷാംഅലി, ജമാൽ കുഞ്ഞുണ്ണിക്കര, അഷ്റഫ് വാഴക്കാല, ലത്തീഫ് പള്ളുരുത്തി, നജീബ് മുകളാർകുടി, അസറുദീൻ ശ്രീമൂലനഗരം തുടങ്ങിയവർ സംസാരിച്ചു.